പി.യു ചിത്ര ജോലിയില്‍ പ്രവേശിച്ചു

കായികതാരം പി.യു ചിത്ര റെയില്‍വേയില്‍ ജോലിയില്‍ പ്രവേശിച്ചു. പാലക്കാട് ഡിവിഷൻ ഓഫീസിൽ സീനിയർ ക്ലർക്കായാണ് നിയമനം. ദേശീയ ഓപ്പൺ അത്‍ലറ്റിക് മീറ്റിൽ റെയിൽവേയ്ക്ക് വേണ്ടിയാവും ചിത്ര ട്രാക്കിലിറങ്ങുക.

പാലക്കാട് റെയിൽവേ ഡിവിഷനിൽ സീനിയർ ക്ലർക്കായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ചിത്ര കൈപ്പറ്റുമ്പോൾ, അതിന് സാക്ഷ്യം വഹിക്കാൻ അച്ഛൻ ഉണ്ണികൃഷ്ണനും പരിശീലകൻ സിജിനും എത്തിയിരുന്നു. റെയിൽവേ ഡിവിഷണൽ മാനേജർ പ്രതാപ് സിംഗ് ഷമി നിയമന ഉത്തരവ് കൈമാറി. ജോലി ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് ചിത്ര പറഞ്ഞു. ചിത്രയുടെ നേട്ടത്തിൽ അച്ഛൻ ഉണ്ണികൃഷ്ണനും പരിശീലകൻ സിജിനും സന്തോഷം പങ്കിട്ടു.

error: Content is protected !!