രാജ്യത്ത് ഇന്ധന വിലയിൽ റെക്കോർഡ് വർധന

രാജ്യത്ത് ഇന്ധന വില വര്‍ ധനവ് തുടരുന്നു. ഇന്ത്യയിലെ നാല് മെട്രോ നഗരങ്ങളിലും പെട്രോള്‍ ഡീസല്‍ വില പുതിയ റെക്കോര്‍ഡ് ഉയരത്തില്‍ എത്തി. ദിനേനയുള്ള വില പുനക്രമീകരണത്തിന്റെ ഭാഗമായി ഇന്നും വില വര്‍ധിപ്പിച്ചതാണ് ഇന്ധന വില പുതിയ ഉയരത്തില്‍ എത്താന്‍ കാരണം.

മുംബൈയില്‍ 86.25 രൂപയാണ് ഇന്ന് പെട്രോളിന്റെ വില. കൊല്‍ക്കത്തയില്‍ 81.76 രൂപയും, ചെന്നൈയില്‍ 81.92 രൂപയുമാണ് വില. ഇതാദ്യമായിട്ടാണ് ഈ മെട്രോ നഗരങ്ങളില്‍ ഇത്രയും ഉയര്‍ന്ന വിലയിലേക്ക് പെട്രോള്‍ എത്തുന്നത്. 78.84 രൂപയാണ് ഡല്‍ഹിയിലെ വില. 80.41 രൂപയാണ് കൊച്ചിയിലെ പെട്രോള്‍ വില.

ഡല്‍ഹിയില്‍ ഡീസല്‍ വില 70.76 രൂപയാണെങ്കില്‍ മുംബൈയില്‍ 75.12 രൂപയും, കൊല്‍ക്കത്തയില്‍ 73.61 രൂപയും, ചെന്നൈയില്‍ 74.77 രൂപയുമാണ് വില. 73.89 രൂപയാണ് കൊച്ചിയിലെ ഡീസല്‍ വില.

error: Content is protected !!