ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ കന്യാസ്ത്രീകള്‍

അന്വേഷണം കൈമാറുന്നതില്‍  എതിർപ്പറിയിച്ച് പരാതിക്കാരിയായ കന്യാസ്ത്രീയുടെ കുടുംബവും പിന്തുണയ്ക്കുന്ന കന്യാസ്ത്രീകളും രംഗത്തെത്തി. നിലവിലെ അന്വേഷണസംഘത്തിൽ പൂർണ്ണ വിശ്വാസമുണ്ട്. അന്വേഷണസംഘത്തിന് സ്വതന്ത്രമായി അന്വേഷണം നടത്താനുള്ള സാഹചര്യമാണ് ഒരുക്കേണ്ടത്. ഡിജിപിയുടെയും ഐജിയുടെയും ഇടപെടല്‍ സംശയാസ്പദമാണെന്നും കൊച്ചിയില്‍ സമരം ചെയ്യുന്ന കുറവിലങ്ങാട് മഠത്തിലെ മറ്റ് കന്യാസ്ത്രീകള്‍ മാധ്യമങ്ങളോട് പറഞ്ഞു. കന്യാസ്ത്രീയെ അപമാനിച്ച പിസി ജോർജിനെതിരെ കോടതിയെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ക്രൈംബ്രഞ്ചിന് കൈമാറി കേസ് നീട്ടിക്കൊണ്ടുപോകാനാണ്  നീക്കം ഡിജിപിയും ഐജിയും ശ്രമിക്കുന്നതെന്ന് ഇവര്‍ ആരോപിച്ചു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷിക്കാൻ ശ്രമം നടക്കുകയാണ്. കേസ് അട്ടിമറിക്കാനാണ് ഐജിയുടെയും ഡിജിപിയുടെയും നീക്കം. കേസ് നീട്ടിക്കൊണ്ടുപോകാനാണ് ഇവര്‍ ശ്രമിക്കുന്നത്.

ഫ്രാങ്കോ മുളയ്ക്കലിനെതിരെ തെളിവുണ്ടെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ അന്വേഷണ സംഘത്തെ മാറ്റാനുള്ള നീക്കം സംശയാസ്പദമാണെന്നാണ് പരാതിക്കാര്‍ പറയുന്നത്. നിലവിലെ അന്വേഷണം സംഘത്തലവന്‍ കെ സുഭാഷിനോട് അന്വേഷണം മാറ്റുന്നതിനെ കുറിച്ച് എസ്പി റിപ്പോര്‍ട്ട് ചോദിച്ചിരുന്നു. പാലായുടെയും വൈക്കത്തിന്‍റെയും ചുമതലയും ഇപ്പോള്‍ അന്വേഷണസംഘത്തലവിന്‍ കെ സുഭാഷിനാണ്.

 

error: Content is protected !!