കാളിദാസിന്‍റെ നായികയായി അപര്‍ണ്ണ

പ്രണവ് ചിത്രം ആദിക്കു ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു. കാളിദാസ് ജയറാം നായകനായെത്തുന്ന ചിത്രത്തില്‍ നായിക അപര്‍ണ്ണ ബാലമുരളിയാണ്. ജീത്തു തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ പേര് ‘മിസ്റ്റര്‍ റൗഡി’ എന്നാണെന്ന റിപ്പോര്‍ട്ടുകളുണ്ട്.

ശ്രീഗോകുലം മൂവീസ് ഇന്‍ അസോസിയേഷന്‍ വിത്ത് വിന്റേജ് ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ജീത്തുജോസഫും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഗണപതി, വിഷ്ണു, ഭഗത് മാനുവല്‍, ഷെബിന്‍ ബെന്‍സല്‍, ശരത് സഭ എന്നിവരും പ്രധാനതാരങ്ങളാണ്.

സംഗീതം അനില്‍ജോണ്‍സണ്‍, കലാസംവിധാനം സാബുറാം, മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈന്‍ ലിന്‍ഡ ജീത്തു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌ പ്രണവ് കൊടുങ്ങല്ലൂര്‍, സജി കുണ്ടറ. പൂച്ചാക്കല്‍, തൈക്കാട്ടുശ്ശേരി, അരൂര്‍ ഭാഗങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.

error: Content is protected !!