യുവാവിന്‍റെ ദുരൂഹ മരണം; പോലീസ് അന്വേഷണം ആരംഭിച്ചു

കതിരൂർ പൊന്ന്യം സറാമ്പിയിലെ ചെങ്കളത്തിൽ താഴെ വീട്ടിൽ കാരായി വിനീഷ് കുമാറിന്‍റെ ദുരൂഹ മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സപ്തംമ്പർ 6 ന് ഉച്ചയോടെയാണ് വിനീഷിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മർദനമേറ്റതിനാലാണ് മരണമെന്നായിരുന്നു നാട്ടുകാരുടെ പരാതി. അതിനാൽ പരിയാരം മെഡിക്കൽ കോളേജിൽ നിന്നുമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്വാഭാവിക മരണമെന്ന പ്രാഥമിക നിഗമനത്തിൽ പോലീസ് മററ് അന്വേഷണങ്ങൾ ഒന്നും നടത്തിയിരുന്നില്ല.

എന്നാൽ പ്രദേശത്ത് വിനീഷ് ന്റെ മരണവുമായി പോസ്റ്ററുകളും മറ്റും വ്യാപകമായതിനാലാണ് പോലീസ് ഇത് സംബന്ധിച്ച് വീണ്ടും അന്വേഷണം ആരംഭിച്ചത്. മരണപ്പെട്ടാളൂടെ ഭാര്യയിൽ നിന്നും  പോലീസ് മൊഴി വീണ്ടും രേഖപ്പെടുത്തിയിട്ടുണ്ട്.വിനീഷ് മരിക്കുന്നതിന് മുമ്പായി രണ്ട് പേർ അടിച്ചതായി മൊഴികളുണ്ട്. എന്നാൽ അടിയുടെ പാടുകളൊന്നും ദേഹത്തില്ലെന്നാണ് പ്രാഥമിക നിഗമനം. ആരോപണത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

error: Content is protected !!