കോണ്‍ഗ്രസിന് കേരളത്തില്‍ മികച്ച വിജയം നേടുകയാണ് ലക്ഷ്യം : മുല്ലപ്പള്ളി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കേരളത്തില്‍ മികച്ച വിജയം നേടുക എന്നതാണ് പുതിയ നേതൃത്വത്തിന്റെ ലക്ഷ്യമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്നതാണ് പ്രാഥമിക ലക്ഷ്യം. ഒറ്റക്കെട്ടായി അച്ചടക്കത്തോടെ പുതിയ നേതൃത്വം പ്രവര്‍ത്തിക്കും. വര്‍ക്കിംഗ് പ്രസിഡന്റുമാരുടെ ചുമതല വിഭജനം പിന്നീട് തീരുമാനിക്കും. മതേതര ജനാധിപത്യ മൂല്യങ്ങളില്‍ വിട്ടുവിഴ്ചയുണ്ടാകരുതെന്നും എല്ലാവരെയും ഒരുമിപ്പിച്ച് കൊണ്ടുപോകണമെന്നും പാര്‍ട്ടി അധ്യക്ഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

error: Content is protected !!