ഹിന്ദു സമുദായം ഒന്നിച്ച് മുന്നോട്ട് പോകണം : മോഹന്‍ ഭാഗവത്

ഹിന്ദു സമുദായം ഒന്നിച്ച് മുന്നോട്ട് പോകണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഹിന്ദു അവരുടെ ശക്തി തിരിച്ചറിയണം. ഒന്നിച്ചു നിന്നാല്‍ എന്തിനും പോന്നവരാണ് ഹിന്ദുക്കളെന്നും ഭാഗവത് ചിക്കാഗോയില്‍ നടന്ന രണ്ടാം ലോക ഹിന്ദു കോണ്‍ഗ്രസില്‍ പറഞ്ഞു. 1893ല്‍ ചിക്കാഗോ പാര്‍ലമെന്‍റില്‍ വിവേകാനന്ദന്‍ പ്രസംഗിച്ചതിന്‍റെ 125ാം വാര്‍ഷിക ദിനത്തിലാണ് ലോക ഹിന്ദു കോണ്‍ഗ്രസ് നടക്കുന്നത്.

ഒറ്റക്കെട്ടായിരിക്കുക എന്നതാണ് ഹിന്ദു എന്ന നിലയില്‍ ഏറ്റവും പ്രധാനമായി നമ്മള്‍ ചെയ്യേണ്ട കാര്യം. അങ്ങനെയായാല്‍ മാത്രമെ സമ്പന്നമായ ഒരു ലോകം സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളൂ. മഹാഭാരതത്തെ ഉദ്ധരിച്ചായിരുന്നു ഭാഗവതിന്‍റെ പ്രസംഗം. ഒരു മനുഷ്യന് നേതൃഗുണം മുതല്‍ ക്ഷമയും സമാധാനവും അനുസരണാശീലവുമടക്കം എല്ലാ കാര്യങ്ങളും മഹാഭാരത്തില്‍ നിന്ന്  ഉള്‍ക്കൊള്ളാന്‍ സാധിക്കും.

 

 

error: Content is protected !!