മൊബെെല്‍ ഫോണ്‍ ഉപയോഗം നിര്‍ത്തുമോ..? ഹര്‍ജിക്കാരനെ മറുചോദ്യത്തില്‍ കുരുക്കി കോടതി

മൊബെെല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചയാളോട് സ്വയം ഫോണ്‍ ഉപയോഗം നിര്‍ത്താന്‍ സാധിക്കുമോയെന്ന് ചോദിച്ച് മധ്യപ്രദേശ് ഹെെക്കോടതി. തീരുമാനം അറിയിക്കാരന്‍ ഹര്‍ജിക്കാരനായ രാജേന്ദ്ര ദിവാന് രണ്ടാഴ്ചത്തെ സമയവും കോടതി അനുവദിച്ചു.

മൊബെെല്‍ ഫോണ്‍ ഉപയോഗം കൊണ്ടുള്ള ഹാനീകരമായ കാര്യങ്ങളെ കുറിച്ച് ബോധവത്കരിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് രാജേന്ദ്ര ദിവാന്‍ ഹര്‍ജി നല്‍കിയത്. ഫോണിന്‍റെ ഉപയോഗം കുട്ടികളിലും ഗര്‍ഭണികളിലുമെല്ലാം ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് പൊതുതാത്പര്യ ഹര്‍ജിയില്‍ പറയുന്നു.

അതുകൊണ്ട് ഫോണിന്‍റെ ഉപയോഗം നിയന്ത്രിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്‍റെ ആവശ്യം. കോടതിയുടെ ഇടപെടല്‍ ഉണ്ടായാല്‍ മാത്രമേ ഫോണിന്‍റെ ഉപയോഗത്തില്‍ നിയന്ത്രണം വരുത്താന്‍ സാധിക്കുകയുള്ളുവെന്നും ദിവാന്‍ കോടതിയെ അറിയിച്ചു.

എന്നാല്‍, ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായുള്ള ബെഞ്ച് ഹര്‍ജിക്കാരന്‍ ഫോണ്‍ ഉപേക്ഷിക്കാന്‍ തയാറാണോയെന്ന് ചോദ്യമുന്നയിച്ചു. ഹര്‍ജി പരിഗണിക്കുന്നതിന് മുമ്പ് പരാതിക്കാരന്‍ ഫോണ്‍ ഉപേക്ഷിച്ച് സ്വയം സുരക്ഷിതനാകാട്ടെയെന്നും കോടതി വിലയിരുത്തി.

error: Content is protected !!