“മീശ “യിൽ വിധി ഇന്ന്

മീശ നോവലിനെതിരെയുള്ള ഹര്‍ജിയിൽ ഇന്ന് സുപ്രീംകോടതി വിധി പറയും. നോവലിലെ വിവാദ ഭാഗം സ്ത്രീകളെയും വിശ്വാസത്തെയും അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് വിധി പറയുക.

നോവൽ നിരോധിക്കാനാകില്ലെന്ന് നേരത്തെ കേസിൽ വാദം കേൾക്കുന്നതിനിടെ കോടതി പരാമര്‍ശം നടത്തിയിരുന്നു. പുസ്തകങ്ങൾ നിരോധിക്കുന്നത് ആശയങ്ങളുടെ ഒഴുക്കിനെ ബാധിക്കില്ലേയെന്നും, അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ ലംഘനമാകില്ലേ എന്നും കോടതി ചോദിച്ചിരുന്നു.

error: Content is protected !!