സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സുകള്‍ ഇനി പുതിയ രൂപത്തില്‍

സംസ്ഥാനത്തെ മുഴുവന്‍ ഡ്രൈവിങ് ലൈസന്‍സുകളും പ്ലാസ്റ്റിക് കാര്‍ഡുകളാക്കുന്ന പദ്ധതിയുമായി ഗതാഗതവകുപ്പ് രംഗത്ത്. ഇതിന്റെ ഭാഗമായി മൂന്നിടങ്ങളില്‍ താത്കാലികമായി പ്ലാസ്റ്റിക് കാര്‍ഡുകള്‍ വിതരണം ആരംഭിച്ചു. ഇത് സംസ്ഥാനം മുഴുവനും നടപ്പാക്കാനാണ് തീരുമാനം.

നിലവില്‍ ആര്‍ടിഒ ദേശീയ പാതാവിഭാഗം, ആലപ്പുഴ, കരുനാഗപ്പള്ളി എന്നീ മേഖലങ്ങളിലാണ് താത്കാലിക പ്ലാസ്റ്റിക് കാര്‍ഡുകള്‍ വിതരണം ചെയുന്നത്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ മുമ്പ് തന്നെ പ്ലാസ്റ്റിക് ഡ്രൈവിംഗ് ലൈന്‍സുകളുണ്ട്. ഓരോ വര്‍ഷവും സംസ്ഥാനത്ത് ഏഴു ലക്ഷംപേര്‍ പുതിയതായി ഡൈവിംഗ് ലൈന്‍സന്‍സ് എടുക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി 80 ലക്ഷത്തോളം ഡ്രൈവിംഗ് ലൈന്‍സുകളാണ് പ്ലാസറ്റിക് കാര്‍ഡാക്കി മാറ്റേണ്ടി വരിക.

error: Content is protected !!