കണ്ണൂര്‍ആറളത്ത് വീണ്ടും ഉരുള്‍പൊട്ടല്‍ : ആളുകൾ ഓടി രക്ഷപെട്ടു.

കണ്ണൂര്‍: ആറളം വന്യ ജീവി സങ്കേതത്തിന്റെ ഉൾവനത്തിൽ ഉരുൾപൊട്ടലുണ്ടായതിനെ തുടർന്ന് ചീങ്കണ്ണിപ്പുഴയിൽ അപ്രതീക്ഷിതമായി വെള്ളം പൊങ്ങി. ഞായറാഴ്ച്ച വൈകിട്ട് അഞ്ചര ഓടു കൂടിയാണ് ചീങ്കണ്ണിപുഴയിൽ പൊടുന്നനെ മലവെള്ളപാച്ചിലുണ്ടായത്.ഈ സമയത്ത് കേളകം, കണിച്ചാർ പഞ്ചായത്തുകളിലായി ഈ പുഴയുടെ വിവിധ ഭാഗങ്ങളിലായി കുട്ടികൾ ഉൾപ്പെടെ അളുകൾ അലക്കുകയും, കുളിക്കുകയും, മീൻ പിടിക്കുന്നവരും ഉണ്ടായിരുന്നു. പലരും അലക്കിയ വസ്ത്രങ്ങൾ ഉപേഷിച്ച് ഓടി രക്ഷപെട്ടു.

കേളകം പോലിസ് സമയേജിതമായി ഇടപെട്ട് ആളുകളെ ഒഴിപ്പിച്ചതിനാൽ അപകടം ഒഴിവായി.കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ അത്ര തന്നെ വെള്ളം വിവിധ ഭാഗങ്ങളിൽ ഉണ്ടായി. പ്രദേശത്ത് മഴ ഞായറാഴ്ച്ച പെയ്യാതിരുന്നിട്ടും പുഴയിൽ അപ്രതീക്ഷിത വെള്ളപൊക്കമുണ്ടായത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി.

error: Content is protected !!