ദുരിതാശ്വാസനിധി ശേഖരണത്തിൽ വിദ്യാര്‍ത്ഥികളും പങ്കാളികളാകണമെന്ന് വിദ്യാഭ്യാസ മന്ത്രി

ദുരിതാശ്വാസനിധി ശേഖരണത്തിൽ മുഴുവൻ വിദ്യാലയങ്ങളും പങ്കാളികളാകണമെന്ന‌് മന്ത്രി സി രവീന്ദ്രനാഥ‌്.
കുട്ടികളുടെ വകയായി ലഭിക്കുന്ന തുക സ‌്കൂൾ അടിസ്ഥാനത്തിൽ സ്വീകരിച്ച‌് വിദ്യാഭ്യാസ വകുപ്പിന്റെ സംഭാവനയായി നൽകാം. കഴിവിന്റെ പരമാവധി തുക നൽകാൻ പൊതുവിദ്യാഭ്യാസ മേഖല ഒറ്റകെട്ടായി നിൽക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു.

പ്രളയാനന്തര കേരളത്തിന്റെ നിർമിതിക്കായി ചൊവ്വാഴ‌്ച നടത്തുന്ന ഫണ്ടുശേഖരണത്തിൽ ഉന്നത വിദ്യാഭ്യാസമേഖല ഒന്നായി രംഗത്തിറങ്ങണമെന്ന‌് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീലും അഭ്യർഥിച്ചു.
സർവകലാശാല അധികൃതർ, കോളേജ‌് പ്രിൻസിപ്പൽമാർ, മാനേജർമാർ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ ഫണ്ട‌് ശേഖരണത്തിൽ സജീവ പങ്കാളിത്തം ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!