അഞ്ച് ക്രിസ്ത്യൻ പുരോഹിതർ ബി.ജെ.പിയിൽ

കോട്ടയത്ത് അഞ്ച് ക്രിസ്ത്യൻ പുരോഹിതർ ബി.ജെ.പിയിൽ ചേർന്നു. കോട്ടയത്ത് നടന്ന സ്വകാര്യ ചടങ്ങിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള ഇവർക്ക് പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു.

ഫാദർ .ജെ മാത്യൂ മണവത്ത് മണർകാട്, ഫാദർ .ഗീവർഗീസ് കിഴക്കേടത്ത് മണർകാട് ഡീക്കൻ, ആഡ്രൂസ് മംഗലത്ത് ഇടുക്കി ഡീക്കൻ, ജിതിൻ കുര്യാക്കോസ് മൈലക്കാട്ട് മണർകാട്, ഫാദർ .തോമസ് കുളത്തുംഗൽ എന്നിവരാണ് അംഗത്വം എടുത്തത്. ബി.ജെ.പിയുടെ കാഴ്ചപ്പാടുകളിലും പ്രവർത്തനങ്ങളിലും ആകൃഷ്ടരായാണ് അംഗത്വം എടുത്തതെന്ന് ഇവർ പറഞ്ഞു.

സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയിലേക്ക് പ്രമുഖരായ ചിലർ വരുമെന്ന് ശ്രീധരൻപിള്ള നേരത്തെ പറഞ്ഞിരുന്നു. സമാനമായ പ്രഖ്യാപനം കോട്ടയത്തെ ചടങ്ങിലും ശ്രീധരൻപിള്ളആവർത്തിച്ചു. ഈ ചടങ്ങ് കേരളത്തിലെ മാറുന്ന രാഷ്ട്രീയത്തിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!