ജലന്ധര്‍ ബിഷപ്പിന് എതിരായ ബലാത്സ പരാതി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിച്ചിട്ടില്ല : ഡിജിപി

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനിച്ചട്ടില്ലന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. നിലവിലെ അന്വേഷണം നല്ലരീതിലാണ് പുരോഗമിക്കുന്നത്. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കാൻ ഐജിക്ക് നിർദേശം നൽകിയിട്ടുണ്ട്. പരാതിയുമായി ബന്ധപ്പെട്ട് കുറച്ചുപേരുടെ മൊഴികൂടി രേഖപ്പെടുത്താനുണ്ടെന്നും ഡിജിപി തിരുവനന്തപുരത്ത് പറഞ്ഞു.

error: Content is protected !!