പഴയങ്ങാടിയിൽ മധ്യവയസ്ക്കൻ കടന്നൽ കുത്തേറ്റ് മരിച്ചു

പഴയങ്ങാടി ചെമ്പല്ലിക്കുണ്ടിൽ മധ്യവയസ്ക്കൻ കടന്നൽ കുത്തേറ്റ് മരിച്ചു.ചെമ്പല്ലികുണ്ട് കസ്തുർഭ വയനശാലക്ക് സമീപത്തെ തൈവളപ്പിൽ നാരായണൻ (50) ആണ് മരിച്ചത്.

ചെമ്പല്ലിക്കുണ്ട് പാലത്തിനടുത്ത് വൈകുന്നേരത്തോടെ മരത്തിലുണ്ടായിരുന്ന കടന്നൽ കൂട് അടർന്ന് വീഴുകയായിരുന്നു. പലരും ഓടി രക്ഷപ്പെട്ടു. പിന്നീട് നാരായണനെ കണാതായതിനെ തുടർന്ന് നടത്തിയ തിരച്ചലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെമ്പല്ലിക്കുണ്ടിന് സമീപം കരിമ്പിൻ ജ്യൂസ് വിൽപ്പന നടത്തുന്നയാളാണ് നാരായണൻ.

error: Content is protected !!