പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

പയ്യന്നൂർ: പതിനൊന്നുകാരി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 49 കാരൻ അറസ്റ്റിൽ. കുട്ടികളോടൊപ്പം വീട്ട് മുറ്റത്ത് കളിക്കുകയായിരുന്ന പെൺകുട്ടിയെ പ്രലോഭിപ്പിച്ചു വീടിനകത്ത് കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ കുഞ്ഞിമംഗലം കുതിരുമ്മൽ രമേശനെ യാണ് പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് സംഭവം. അമ്മയോടൊപ്പം വയലിലേക്ക് പോയ പെൺകുട്ടി വയലിനടുത്തുള്ള വീട്ടിൽ മറ്റ് കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ വീട്ടുകാരനായ പ്രതി പ്രലോഭിപ്പിച്ച് വീട്ടിനകത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് പരാതി.

error: Content is protected !!