അഡ്വക്കേറ്റ് നിസാർ അഹമ്മദിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

ജനതാദൾ എസ് ദേശീയ നിർവാഹകസമിതിയംഗം അഡ്വ. നിസാർ അഹമ്മദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളിൽ പ്രതിബദ്ധതയോടെ പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.

ദേശീയ നേതാക്കളുടെ പ്രസംഗ പരിഭാഷകനെന്ന നിലയിലും അഭിഭാഷകനെന്ന നിലയിലും കഴിവ് തെളിയിച്ചിരുന്നു. കണ്ണൂർ ബാർ അസോസിയേഷൻ പ്രസിഡന്റായി ഏറെക്കാലം സേവനമനുഷ്ഠിച്ച നിസാർ അഹമ്മദ് കേരള ബാർ ഫെഡറേഷൻ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ് സ്ഥാനങ്ങളും വഹിച്ചിരുന്നു. കുടുംബാംഗങ്ങളോടൊപ്പം ദുഃഖം പങ്കിടുന്നതായി മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

error: Content is protected !!