ചങ്ങനാശേരി നഗരസഭയിലെ ബിജെപി കൗൺസിലറുടെ അംഗത്വം റദ്ദാക്കി

ചങ്ങനാശേരി നഗരസഭ 21-ാം വാർഡ് അംഗമായ ബിജെപിയിലെ എൻ.പി.കൃഷ്ണകുമാറിന്റെ തിരഞ്ഞെടുപ്പ് ചങ്ങനാശേരി മുൻസിഫ് കോടതിയാണ് അസാധുവാക്കി.

എതിർ സ്ഥാനാർഥി സിപിഐഎമ്മിലെ സൂര്യ നായർ നൽകിയ കേസിലാണ് വിധി. പത്രിക സമർപ്പിക്കുമ്പോൾ എൻ.പി.കൃഷ്ണകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റുമാനൂർ ഗ്രൂപ്പിലെ കടുത്തുരുത്തി ദേവസ്വത്തിൽ സ്പെഷൽ ഗ്രേഡ് സബ് ഗ്രൂപ്പ് ഓഫിസറായി ജോലി ചെയ്യുകയായിരുന്നുവെന്നും ദേവസ്വം ബോർഡിലെ ജീവനക്കാരനു തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

കക്ഷി നേതാവായ എൻ.പി.കൃഷ്ണകുമാറിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കിയതോടെ ചങ്ങനാശേരി നഗരസഭയിലെ ബിജെപി പ്രാധിനിത്യം മൂന്നായി.

error: Content is protected !!