മലയാളി നാവികനെ ഇന്ന് രക്ഷപ്പെടുത്താനാവും

അപകടത്തില്‍ പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ ഇന്ന് ഉച്ചയ്ക്കകം രക്ഷപ്പെടുത്താന്‍ കഴിയുമെന്ന് നാവിക സേന. ഫ്രഞ്ച് കപ്പലായ ഒസിരിസ് ആയിരിക്കും അഭിലാഷിന്റെ അടുത്ത് ആദ്യം എത്തുക.

എ.എന്‍.എസ് സത്പുര, ഐ.എന്‍.എസ് ജ്യോതി, എച്ച്.എം.എ.എസ് ബല്ലാറാത്ത് എന്നീ ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകള്‍ അഭിലാഷിനെ രക്ഷിക്കാനായി പുറപ്പെട്ടു എങ്കിലും അഭിലാഷിന്റെ അടുത്തെത്താന്‍ വൈകും. ഈ സാഹചര്യത്തിലാണ് ഫ്രഞ്ച് നാവിക സേന രക്ഷക്കെത്തിയത്.ഓസ്‌ട്രേലിയയിലെ സമുദ്ര രക്ഷാ കേന്ദ്രത്തില്‍ തമ്പടിക്കുന്ന നാവിക സേനാ സംഘമാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.

error: Content is protected !!