ട്രെയിൻ സ്റ്റോപ്പിൽ നിർത്തിയില്ല ; യാത്രക്കാര്‍ വലഞ്ഞു

ട്രെയിൻ സ്റ്റോപ്പിൽ നിർത്താതെ പോയത് യാത്രക്കാരെ വലച്ചു. തിരുവനന്തപുരത്തു നിന്നും മംഗളൂരുവിലേക്ക് പോയ മലബാര്‍ എക്‌സ്പ്രസാണ് ഏഴിമല സ്റ്റേഷനില്‍ നിര്‍ത്താതെ പോയത്. ഇതോടെ ഇവിടെ ഇറങ്ങുകയും ഇവിടെനിന്ന് കയറുകയും ചെയ്യേണ്ടിയിരുന്ന നിരവധി യാത്രക്കാർ വലഞ്ഞു.

ഇവിടെനിന്ന് കയറേണ്ടിയിരുന്ന യാത്രക്കാരെ പിന്നാലെ വന്ന മംഗളൂരു എക്‌സ്പ്രസ് ട്രെയിനില്‍ കയറ്റി വിടുകയായിരുന്നു. സ്റ്റേഷൻ മാസ്റ്റർ പ്ലാറ്റ്ഫോമിലെത്തി ചുവന്ന കൊടി വീശിയെങ്കിലും ലോക്കോ പൈലറ്റ് ഇത് ശ്രദ്ധിച്ചില്ല. ഏഴിമല സ്റ്റേഷനിലെ സിഗ്നൽ സംവിധാനം തകരാറിലായതാണ് പ്രശ്നത്തിന് കാരണമായതെന്നും സൂചനയുണ്ട്.

error: Content is protected !!