വിഎം സുധീരന്‍ യുഡിഫ് ഉന്നതധികാര സമിതിയില്‍ രാജി

യുഡിഎഫ് ഉന്നതാധികാര സമിതിയിൽനിന്ന് വി.എം.സുധീരൻ രാജിവച്ചു. കെപിസിസി നേതൃത്വത്തെ ഇമെയിലിലൂടെയാണ് വിവരം അറിയിച്ചത്. കോൺഗ്രസിനു കിട്ടേണ്ട രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിനു നൽകിയതിനെതിരെ സുധീരൻ ശക്തമായ നിലപാടെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായാണു രാജിയെന്നാണു സൂചന. രാവിലെ കെപിസിസി നേതൃത്വത്തിനാണ് സുധീരന്‍ രാജി നല്‍കിയിരുന്നത്. കെ എം മാണി അംഗമായ ഉന്നതിധികാര സമിതിയിലേക്ക് താനില്ലെന്ന് തരത്തിലുള്ള രാജി പ്രഖ്യാപനം കോണ്‍ഗ്രസില്‍ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് കളം ഒരുക്കും.

കെപിസിസി നേതൃത്വത്തിനെതിരെയും സുധീരൻ രംഗത്തുവന്നിരുന്നു. ജോസ് കെ.മാണിക്ക് രാജ്യസഭാ സീറ്റ് നൽകിയത് ഹിമാലയൻ മണ്ടത്തരമാണെന്നും ഇതിന്റെ പ്രത്യാഘാതം ഗുരുതരമാകുമെന്നുമാണു സുധീരൻ പറഞ്ഞത്. എന്നാൽ സുധീരന്റെ പ്രസ്താവനയോടു പ്രതികരിക്കാതെ അവഗണിക്കാനായിരുന്നു നേതൃത്വത്തിന്റെ തീരുമാനം.

കോണ്‍ഗ്രസിന് അവകാശപ്പെട്ട സീറ്റ് പാര്‍ട്ടി കേരളാ കോണ്‍ഗ്രസിന് വിട്ടു കൊടുത്തതില്‍ ഒരു വിഭാഗത്തിന് ഇപ്പോഴും അതൃപ്തിയുണ്ട്. അവരുടെ പ്രതിഷേധം പാര്‍ട്ടിയില്‍ പ്രകടമാക്കുന്നതിന് സുധീരന്റെ രാജി വഴി സാധിക്കുമെന്നും പാര്‍ട്ടിയിലെ ഒരു വിഭാഗം വിശ്വസിക്കുന്നു. ഇനി വിഷയത്തില്‍ പ്രശ്‌നപരിഹരത്തിനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേരിട്ട് ഇടപെടുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

നേരത്തെ എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി അധ്യക്ഷനുമായ വി എം സുധീരന്‍ രംഗത്ത് വന്നിരുന്നു. ഗ്രൂപ്പ് നേതാക്കളാണ് കേരളത്തിലെ കോണ്‍ഗ്രസിനെ തകര്‍ത്തുന്നത്. താന്‍ കെപിസിസി അധ്യക്ഷ സ്ഥാനമേറ്റത് ഉമ്മന്‍ ചാണ്ടിക്ക് ഇഷ്ടമായില്ല. പ്രസിഡന്റയായ ശേഷം താന്‍ ഉമ്മന്‍ചാണ്ടിയെ വീട്ടില്‍ പോയി കണ്ടിരുന്നു. അന്നും അദ്ദേഹം അനിഷ്ടം പ്രകടമാക്കി.

error: Content is protected !!