രക്ഷാപ്രവര്‍ത്തനം പബ്ലിസിറ്റിക്ക് വേണ്ടിയെന്ന ആരോപണം വേദനിപ്പിച്ചു; ടോവിനോ

പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന ചിലരുടെ പ്രചരണം വേദനിപ്പിച്ചെന്ന് സിനിമാ നടന്‍ ടോവീനോ തോമസ്. മനുഷ്യത്വത്തിന്റെ പേരിലാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയതെന്നും ടോവീനോ പറയുന്നുണ്ട്.

”വെള്ളപ്പൊക്കത്തില്‍ പെട്ടവര്‍ സിനിമ കാണാന്‍ ഇപ്പൊ തന്നെ തിയേറ്ററില്‍ വരുമെന്ന് പ്രതീക്ഷിക്കാന്‍ മാത്രം മണ്ടന്മാരല്ല ഞങ്ങള്‍. ഈ ചെയ്തതെല്ലാം മനുഷ്യത്വത്തിന്റെ പേരിലാണ്. പ്രതീക്ഷയൊന്നുമില്ല. ഞങ്ങള്‍ക്ക് ഒറ്റ മതമേ ഉള്ളു അത് മനുഷ്യത്വമാണ്. നിങ്ങള്‍ ഞങ്ങളുടെ സിനിമ കണ്ടില്ലെങ്കിലും കുഴപ്പമില്ല, ഞങ്ങളിത് ചെയ്‌തോളാം” ടോവീനോ മാധ്യമങ്ങളോട് പറഞ്ഞു.

ഞങ്ങള്‍ക്കൊക്കെ ഒരു മതമേയുള്ളൂ, ഒരു പാര്‍ട്ടിയെ ഉള്ളൂ. അത് മനുഷ്യത്വമാണ്. അതിന്റെ പേരില്‍ ചെയ്യുന്നതാണ്. ഇതിന്റെ പേരില്‍ നിങ്ങള്‍ ഞങ്ങളുടെ സിനിമകള്‍ ഒന്നും കണ്ടില്ലെങ്കിലും കുഴപ്പമില്ല. പക്ഷെ പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് മാത്രം പറയരുത്. അങ്ങനെ കേള്‍ക്കുമ്പോള്‍ സങ്കടമുണ്ട്. ഞങ്ങള്‍ക്കൊന്നും വേണ്ട നിങ്ങള്‍ ഞങ്ങളുടെ സിനിമയും കാണണ്ട. ഞങ്ങളിതു ചെയ്തോളാം. ടോവിനോ പറഞ്ഞു.

error: Content is protected !!