കണ്ണൂര്‍ ജില്ലയില്‍ കരിങ്കല്‍ ക്വാറികളുടെ നിരോധനം തുടരും

കണ്ണൂര്‍ : ജില്ലയില്‍ കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള നിരോധനം തുടരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കാലവര്‍ഷം കനത്ത നാശം വിതച്ചതിനെ തുടര്‍ന്ന് ചെങ്കല്‍, കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ നേരത്തേ ഉത്തരവിട്ടിരുന്നു. എന്നാല്‍ മഴ കുറഞ്ഞതിനെ തുടര്‍ന്ന് ചെങ്കല്‍ ക്വാറികള്‍ക്കുള്ള നിരോധനം മാത്രമാണ് പിന്‍വലിച്ചതെന്നും കരിങ്കല്‍ ക്വാറികള്‍ക്കുള്ള നിരോധനം തുടരുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

error: Content is protected !!