ഒറ്റ നമ്പർ ചൂതാട്ടം ഒരാൾ പിടിയിൽ

നടുവിൽ പുലിക്കുരുമ്പയിലെ ടി.ജി.രാജീവൻ (48) നെയാണ് ശ്രീകണ്ഠാപുരം എസ്.ഐ സി.പ്രകാശനും സംഘവും പിടികൂടിയത്.  നടുവിൽ പഞ്ചായത്ത് ഓഫീസ് റോഡിൽ വെച്ച് ഒറ്റ നമ്പർ ചൂതാട്ടം നടത്തുന്നതിനെയാണ് ഇയാൾ പോലീസ് പിടിയിലായത്. ഇയാളിൽ നിന്ന് 33,920 രൂപ പോലീസ് പിടിച്ചെടുത്തു. ലോട്ടറി ടിക്കറ്റിന്റെ മറവിൽ ഒറ്റ നമ്പർ എഴുതി കൊടുത്ത് മലയോര മേഖലയിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

error: Content is protected !!