രാഹുല്‍ ഗാന്ധി കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദർശിക്കും

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദർശിക്കും. ചൊവ്വ, ബുധനന്‍ ദിവസങ്ങളിലാണ്‌ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനമെന്നു കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ അറിയിച്ചു.പ്രളയബാധിതർക്കായി എം.എം.ഹസൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവർ ഓരോ വീടു നിർമിച്ചു നൽകാനും തീരുമാനിച്ചു. പ്രളയക്കെടുതിയിൽനിന്ന് സംസ്ഥാനത്തെ കൈപിടിച്ചു കയറ്റാൻ മലയാളികള്‍ ഒരുമാസത്തെ ശമ്പളം നല്‍കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തോടു യോജിക്കുന്നുവെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു.

error: Content is protected !!