പ്രളയം; നാശനഷ്ടത്തിന്‍റെ വ്യാപ്തി കൂടുമെന്ന് മുഖ്യമന്ത്രി

പ്രളയക്കെടുതി മൂലമുണ്ടായ നഷ്ടം പ്രാഥമിക കണക്കുകളെക്കാൾ വളരെ വലുതായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രാഥമികമായി കണക്കാക്കിയതിനെക്കാള്‍ ഭീമമായ നഷ്ടമുണ്ടാകും എന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ദുരിത ബാധിതരെ സാങ്കേതിക തടസങ്ങള്‍ പറഞ്ഞ് ഒഴിവാക്കരുത്. അവധിക്ക് ശേഷം ബാങ്ക് തുറക്കുന്ന ദിനം 10,000 രൂപ കൈമാറും. ഇന്‍ഷുറന്‍സ് തുക ഉടന്‍ നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാലിന്യ സംസ്കരണത്തില്‍ ശ്രദ്ധവേണം. മാലിന്യം ജലസ്രോതസ്സുകളില്‍ തളളിയാല്‍ നടപടിയെടുക്കും. പകര്‍ച്ചവ്യാധികള്‍ തടയാന്‍ പ്രത്യേകം ശ്രദ്ധ നല്‍കണം.പ്രതിരോധ മരുന്നുകള്‍ കഴിക്കാന്‍ എല്ലാവരും തയ്യാറാകണം. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വീടുകള്‍ സ്പോണ്‍സര്‍ ചെയ്യാന്‍ തയ്യാറാകുന്ന  വ്യക്തികളെയും സ്ഥാപനങ്ങളും സംഘടനകളും കണ്ടെത്തണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

error: Content is protected !!