കണ്ണൂര്‍ പള്ളിക്കുന്നില്‍ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു

കണ്ണൂര്‍:കണ്ണൂര്‍ പള്ളിക്കുന്ന് ദേശീയ പാതയിൽ ശ്രീപുരം സ്കൂളിന് സമീപം ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു.ലോറി റോഡിന് കുറുകെ വീണ് കിടക്കുകയാണ്. ഇന്നു പുലർച്ചെ നാലര മണിയോടെയാണ് അപകടം ഉണ്ടായത്. ഗ്യാസ് നിറച്ച ലോറി മറയുകയായിരുന്നു എന്നാല്‍ വാതക ചോര്‍ച്ച ഇല്ല എന്നാണ് അധികൃതര്‍ പറയുന്നത്. വാഹന ഗതാഗതം തടസ്സപ്പെട്ടു. പുതിയതെരുവ് നിന്ന് വരുന്ന വാഹനം കക്കാട് വഴിയും അലവിൽ വഴിയുമാണ് കണ്ണൂരിലേക്ക് തിരിച്ചുവിടുന്നത്. കണ്ണൂർ താണയിൽ നിന്നും വാഹനം തിരിച്ചു വിടുന്നുണ്ട്

error: Content is protected !!