ഓണാവധി വെട്ടിക്കുറച്ചേക്കും; അവധി തിരുവോണത്തിന് മാത്രം

പ്രളയം ദുരിതം വിതച്ച പശ്ചാതലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഓണാവധി വെട്ടിക്കുറയ്ക്കാന്‍ ആലോചന. ഓണാവധി തിരുവോണ ദിവസം മാത്രമാക്കാനാണ് ആലോചിക്കുന്നത്. പ്രധാനമായും സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കും ദുരിതാശ്വാസവുമായി ബന്ധപ്പെട്ട മറ്റു വകുപ്പുകള്‍ക്കുമാകും അവധി ഒഴിവാക്കുക. തീരുമാനം ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ ഉണ്ടായേക്കും. നിലവില്‍ 24 മുതല്‍ 28 വരെയാണ് അവധി അറിയിച്ചിട്ടുള്ളത്.

സെക്രട്ടറിയേറ്റിലെ ജീവനക്കാരുടെ ഓണാവധി തിരുവോണത്തിനു മാത്രമാക്കിയിട്ടുണ്ടായിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും സര്‍ക്കാര്‍ സംവിധാനം അവധിയില്ലാതെ പ്രവര്‍ത്തിക്കണമെന്ന വിലയിരുത്തലാണ് ഓണാവധി വെട്ടിച്ചുരുക്കാന്‍ ആലോചിക്കുന്നത്. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗം ഇതുസംബന്ധിച്ച് തീരുമാനമെടുക്കും.

error: Content is protected !!