അധ്യാപകന്റെ പീഡനം; ധര്‍മ്മശാല നിഫ്റ്റ് കാമ്പസിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു

ധര്‍മ്മശാല നിഫ്റ്റ് കാമ്പസിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. മൂന്നാം വര്‍ഷ ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിനിയായ മലപ്പുറം സ്വദേശിയായ 20 കാരിയാണ് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ പേയിംഗ് ഗസ്റ്റായി താമസിക്കുന്ന വീട്ടില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ഉടന്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചു. റാന്‍ടെക് എന്ന ഗുളിക അമിതമായി കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വിദ്യാർത്ഥിനി അപകടനില തരണം ചെയ്തിട്ടുണ്ട്. നിഫ്റ്റിലെ അധ്യാപകനായ ചെന്നൈ സ്വദേശി സെന്തില്‍കുമാര്‍ വെങ്കിടാചലം എന്ന അധ്യാപകന്റെ പീഡനം സഹിക്കാനാവാതെയാണ് അത്മഹത്യക്ക് ശ്രമിച്ചതെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.

 

error: Content is protected !!