നെടുമ്പാശേരി വിമാനത്താവളം ഇന്ന് തുറക്കും

വെള്ളപ്പൊക്കത്തെ തുടർന്ന് അടച്ചിട്ടിരുന്ന നെടുമ്പാശേരി വിമാനത്താവളം ഇന്ന് തുറക്കും. ആഭ്യന്തര- അന്താരാഷ്ട്ര സർവ്വീസുകൾ ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് തുടങ്ങുക. നിലവിലുള്ള സമയപ്പട്ടിക അനുസരിച്ചായിരിക്കും സർവ്വീസ്. എയർലൈൻ, ഗ്രൗണ്ട് ഹാൻഡ്‍ലിംഗ്, കസ്റ്റംസ്, ഇമിഗ്രേഷൻ വിഭാഗങ്ങൾ തിങ്കളാഴ്ച തന്നെ പ്രവർത്തനം തുടങ്ങിയിരുന്നു.

എല്ലാ അറ്റകുറ്റപ്പണിയും പൂർത്തിയായെന്ന് സിയാൽ അധികൃതർ അറിയിച്ചു. വെള്ളപ്പൊക്കത്തിൽ തകർന്ന ചുറ്റുമതിൽ രണ്ടരകിലോമീറ്റർ നീളത്തിൽ പുനർനിർമ്മിച്ചിട്ടുണ്ട്. മൂന്ന് ടെർമിനൽ കെട്ടിടങ്ങളും ഏപ്രൺ ലോഞ്ചുകളും റൺവേയും ശുചീകരിച്ചു. സിയാൽ പ്രവർത്തന സജ്ജമാകുന്നതോടെ കൊച്ചി നേവൽ ബെയ്സിൽ നിന്നുള്ള വിമാന സർവ്വീസുകൾ അവസാനിക്കും.

error: Content is protected !!