ശ്രീകണ്ഠപുരത്ത് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചു

ശ്രീകണ്ഠപുരത്തു പോലീസ് നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ശ്രീകണ്ഠപുരം കൂറ്എയിലെ വ്യാപാരസ്ഥാപനത്തിൽ നിന്നുമാണ് നിരോധിച്ച പുകയില ഉൽപ്പന്നങ്ങൾ പോലീസ് പിടിച്ചെടുത്തത് 4 പേരെയാണ് ശ്രീകണ്ഠപുരം പോലീസ് ഇതുമായി ബന്ധപെട്ടു അറസ്റ്റ് ചെയ്തിരിക്കുന്നത്. മോഹനൻ നേടിയേങ്ങ,ആൻ്റണി ചെമ്പത്തൊട്ടി ജോണി കൂട്ടുംമുഖം,മൊയ്തീൻ ഐച്ചേരി എന്നിവരാണ് പിടിയിലായത്.4 പേരിൽ നിന്നുമായി 300 ഓളം പായ്ക്കറ്റുകളാണ് പിടികൂടിയത്.S .I സി.പ്രകാശനും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇത്രെയും സാധനങ്ങൾ കണ്ടെത്തിയത്.

എ.സ്.ഐ. മാരായ നാരായണൻ ,രാമചന്ദ്രൻ,റഹ്മാൻ എന്നിവരും മറ്റു പോലീസുകാരും സംഘത്തിലുണ്ടായിരുന്നു.സമീപ കാലത്തായി ഇത്തരത്തിൽ നീരവധി കേസുകളാണ് മലയോര മേഖലയിൽ മാത്രം ഉണ്ടാകുന്നതു.ഇരിട്ടി,ശ്രീകണ്ഠപുരം മുതലായ മലയോര മേഖലയിലേക്ക് കൂടുതലായും നിരോധിത പാൻ ഉൽപ്പന്നങ്ങൾ വരുന്നത്ത് കർണ്ണാടകത്തിൽ നിന്നുമാണ്. കഴിഞ്ഞ ദിവസമായിരുന്നു കർണ്ണാടകത്തിൽ നിന്നും മാരക മയക്കമരുന്നായ MDMA യുമായി വന്ന 2 പേർ ശ്രീകണ്ഠപുരം എക്‌സൈസിന്റെ പിടിയിലായത്.

error: Content is protected !!