അശാസ്ത്രീയമായി ഡാമുകള്‍ തുറന്നു വിട്ടത് പ്രളയത്തിന് കാരണം: മാധവ് ഗാഡ്ഗില്‍

അശാസ്ത്രീയമായി ഡാമുകൾ ഒന്നിച്ച് തുറന്ന് വിട്ടതാണ് കേരളത്തിൽ പ്രളയക്കെടുതിക്ക് ആക്കം കൂട്ടിയത് എന്ന് പരിസ്ഥിതി ശാസ്ത്രഞ്ജൻ മാധവ് ഗാഡ്ഗിൽ. വർഷങ്ങളായി പശ്ചിമഘട്ടത്തിൽ നടന്നു വരുന്ന ഘനന പ്രവർത്തനങ്ങളും പ്രകൃതി ദുരന്തിന്റെ ശക്തി കൂട്ടി മനുഷ്യനിർമ്മിതമായ ദുരന്തിനാണ് കേരളം സാക്ഷിയായതെന്നും  ഗാഡ്ഗിൽ  പറഞ്ഞു.

അതിസങ്കീർണ്ണമായ പ്രകൃതി ദുരന്തത്തിലൂടെയാണ് കേരളം കടന്നു പോയത്. പശ്ചിമഘട്ടത്തിൽ പ്രവർത്തിക്കുന്ന ക്വാറികളും മണ്ണിടിച്ചിലുമാണ് ദുരന്തം വരുത്തിവെച്ചതിന് പ്രധാന കാരണം. ശാസ്ത്രീയമായി ഡാമുകളിലെ ജലനിരപ്പ് നിയന്ത്രിക്കാതെ അപ്രതീക്ഷിതമായി  ഡാമുകൾ തുറന്ന് വിട്ടതാണ് സുരക്ഷിതമായ പല സ്ഥലങ്ങളയും വെള്ളത്തിനടയിലാക്കിയത് ഗാഡ്ഗിൽ പറയുന്നു.

കേരളത്തിൽ പ്രവർത്തിക്കുന്ന  നിയമവിരുദ്ധമായ പല പാറമടകളും സർക്കാർ നിയമ വിധേയമാക്കുകയാണ്. ഇത് വീണ്ടും ദുരന്തമാവർത്തിക്കാൻ കാരണമാകും. 50 വർഷങ്ങൾ പഴക്കമുള്ള ഡാമുകൾ ഡീകമ്മീഷൻ ചെയ്യണമെന്ന തന്റെ റിപ്പോർട്ടിലെ നിർദ്ദേശങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു . ദുരന്തത്തിൽ തകർന്ന പ്രദേശങ്ങൾ പുനർനിർമ്മിക്കുപ്പോള്‍ ശാസ്ത്രീയമായതും പ്രകൃതിക്ക് അനുയോജ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തണമെന്നും ഗാഡ്ഗിൽ മുന്നറിയിപ്പ്  നൽകുന്നു.

error: Content is protected !!