കണ്ണൂരിലെ പുഴകള്‍ മലിനമായി:കുടിവെള്ള വിതരണം മുടങ്ങും

കണ്ണൂര്‍:ശക്തമായ മഴയെ തുടര്‍ന്ന് ഉണ്ടായ ഉരുള്‍പൊട്ടല്‍ ജില്ലയിലെ പുഴകള്‍ ചെളിവെള്ളം നിറഞ്ഞ്‌ മലിനമായിരിക്കുകയാണ്.ജില്ലയിലെ കുടിവെള്ള പദ്ധതികളുടെ പ്രധാന ശ്രോതസായ വളപട്ടണം പുഴയില്‍ വെള്ളം വളരെ അതികം കലങ്ങിയിരിക്കുകയാണ്.ശുദ്ധികരിക്കുവാന്‍ കഴിയുന്നതിലും വളരെ ഉയര്‍ന്ന തോതിലാണ് കലക്കം ഉള്ളത്.ആയതിനാല്‍ ശുദ്ധികരണ ശാലയിലേക്കുള്ള പബിംഗ് പൂര്‍ണമായും നിര്‍ത്തി.

ഇതിനാല്‍ വളപട്ടണം പുഴയിലെ പഴശ്ശിപദ്ധതി ശ്രോതസായിപ്രവര്‍ത്തിക്കുന്ന കണ്ണൂര്‍,പെരളശ്ശേരി,കൊളച്ചേരി എന്നീ ശുദ്ധജലവിതരണ പദ്ധതികള്‍ വഴിയുള്ള ജല വിതരണംമുടങ്ങും.വെള്ളം ശുദ്ധികരണ യോഗ്യമായാല്‍ മാത്രമേ പബിംഗ് പുനരാരംഭിക്കുകയുള്ളു എന്ന് വാട്ടര്‍ അതോറിറ്റി എക്സിക്യുട്ടീവ്‌ എഞ്ചിനീയര്‍ അറിയിച്ചു.

 

error: Content is protected !!