മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടി; ജാഗ്രതാ നിര്‍ദേശം

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ചൊവ്വാഴ്ച പുലർച്ചെ ആറിന് 136 അടിയിലെത്തി. രാവിലെ ആറിന് 136.10 അടിയായി ഉയർന്നു.മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇപ്പോൾ കനത്ത തോതിലുള്ള മഴ തുടരുകയാണ്‌. ഇടവിട്ട് ശക്തിയായ കാറ്റും വീശുന്നുണ്ട്. അതോടെ ആദ്യജാഗ്രതാ നിർദ്ദേശം നൽകി. 142 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.

അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കില്‍ നല്ല നിലയില്‍ വര്‍ധനവുണ്ട്. 142 അടിയിലെത്തിയാലുടന്‍ കൂടുതല്‍ വെള്ളം തമിഴ്‌നാട്ടിലേക്കൊഴുക്കും. തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകാന്‍ പറ്റാത്ത വിധം മഴ കൂടിയാല്‍ മാത്രമേ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി ഇടുക്കി ഡാമിലേക്ക് വെള്ളം ഒഴുക്കാന്‍ തമിഴ്‌നാട് തയ്യാറാകുവെന്നാണ് സൂചന. സ്പില്‍വേ തുറന്ന് അധികജലം ഒഴുക്കിയാല്‍ പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ക്കത് ഭീഷണിയാകും.

142 അടിയില്‍ നിന്നും 152 അടിയാക്കി മുല്ലപ്പെരിയാറിന്റെ സംഭരണശേഷി ഉയര്‍ത്തണമെന്ന ആവശ്യത്തിലാണ് തമിഴ്നാട് സര്‍ക്കാര്‍. 2014 ലെ സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് സംഭരണശേഷി 142 അടിയാക്കി ഉയര്‍ത്തിയത്.

error: Content is protected !!