ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു

ഇപി ജയരാജന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പത്ത് മണിക്ക്  രാജ്ഭവനില്‍ ആരംഭിച്ച സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.  എല്‍ഡിഎഫ് എംഎല്‍എമാരും മന്ത്രിമാരെല്ലാം ചടങ്ങില്‍  പങ്കെടുത്തു. മന്ത്രിസഭയിലേക്ക് തിരിച്ചെത്തിയ ജയരാജനെ മന്ത്രിമാരെല്ലാം അഭിനന്ദിച്ചു.  അതേസമയം ധാര്‍മിക പ്രശ്നം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു.

നേരത്തെ മന്ത്രിസഭയില്‍ അംഗമായിരുന്ന ഇ പി ജയരാജനെ ഉള്‍പ്പെടുത്തി മന്ത്രിസഭ വിപുലീകരിക്കണമെന്ന സിപിഐ എം നിര്‍ദ്ദേശം മുന്നണിയോഗം അംഗീകരിച്ചതോടെയാണ് ഇ പി ജയരാജൻ വീണ്ടും മന്ത്രിയായത്. മുമ്പും വ്യവസായ വകുപ്പാണ്‌ അദ്ദേഹം കൈകാര്യം ചെയ്‌തിരുന്നത്‌.

error: Content is protected !!