കലൈജ്ഞര്‍ മറീനയില്‍ തന്നെ തല ചായ്ക്കും

അന്തരിച്ച തമിഴ്നാട് മുന്‍മുഖ്യമന്ത്രി എം.കരുണാനിധിയുടെ മൃതദേഹം മറീന ബീച്ചില്‍ തന്നെ സംസ്‌കരിക്കാമെന്ന് മദ്രാസ് ഹൈക്കോടതി.  ഡി.എം.കെ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം. മറീന ബീച്ചിലെ സംസ്‌കാരത്തെ എതിര്‍ത്ത് കൊണ്ട് നല്‍കിയ അഞ്ചു ഹര്‍ജിയും രാവിലെ വാദം തുടങ്ങിയപ്പോള്‍ തന്നെ പിന്‍വലിച്ചിരുന്നു. കരുണാനിധിയുടെ സംസ്‌കാരത്തിനായി ഗാന്ധി മണ്ഡപത്തില്‍ രണ്ടേക്കര്‍ സ്ഥലം അനുവദിച്ചെന്നും പല സ്വാതന്ത്ര്യ സമര നേതാക്കളെയും അവിടെയാണ് അടക്കം ചെയ്തതെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു.

ഇന്നലെ രാത്രി ഹര്‍ജി പരിഗണിച്ച ആക്ടിംങ് ചീഫ് ജസ്റ്റിസ് എച്ച്.ജി രമേശും ജസ്റ്റിസ് എസ്.എസ് സുന്ദറും അടങ്ങുന്ന രണ്ടംഗ ബെഞ്ച് സംസ്ഥാന സര്‍ക്കാറിനോടും ചെന്നൈ കോര്‍പ്പറേഷനോടും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. മറീന ബീച്ചില്‍ അണ്ണാദുരൈയുടെ സ്മാരകത്തിന് സമീപം കരുണാനിധിയെ സംസ്‌കരിക്കണമെന്നാണ് ഡി.എം.കെയുടെ ആവശ്യം. ഇതിനെ എതിര്‍ത്ത തമിഴ്നാട് സര്‍ക്കാര്‍ അണ്ണാ യൂണിവേഴ്സിറ്റിക്ക് സമീപം ഗാന്ധി മണ്ഡപത്തില്‍ രണ്ടേക്കര്‍ സ്ഥലം അനുവദിച്ചിട്ടുണ്ട്. ഇന്നലെ വൈകീട്ട് 6.10 ഓടെ അന്തരിച്ച കരുണാനിധിയുടെ മൃതദേഹം രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്.

error: Content is protected !!