കണ്ണൂരില്‍ ഇന്ധന ക്ഷാമം എന്നത് തെറ്റായ പ്രചാരണം;ജില്ലാ പോലീസ് ചീഫ്

കണ്ണൂർ നഗരത്തിലും സമീപ പ്രദേശങ്ങളിലും ഇന്ധന ക്ഷാമം ഉണ്ട് എന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം അറിയിച്ചു .കണ്ണൂര്‍ പോലീസിന്റെ ഔദ്യോദിക ഫേസ് ബുക്ക് പേജിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

കണ്ണൂർ നഗരത്തിലും സമീപ പ്രദേശങ്ങളിലും ഇന്ധന ക്ഷാമം ഉണ്ട് എന്നും വരും ദിവസങ്ങളിലും ഇത്‌ തുടരും എന്നുമുള്ള പ്രചരണം നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വലിയ തിരക്കാണ് പെട്രോൾ പമ്പുകളിൽ അനുഭവപ്പെടുന്നത്. ഇത്‌ തികച്ചും തെറ്റായ വാർത്ത ആണ്. ഇതുമായി ബന്ധപ്പെട്ട് IOC അധികൃതരുമായി സംസാരിച്ചു. ഇന്ധനം വഹിച്ചു വരുന്ന വാഹനങ്ങൾ എത്താൻ വൈകുന്നത് കൊണ്ട് മാത്രമാണ് ചെറിയ ക്ഷാമം അനുഭവപ്പെടുന്നത്. ഇന്ന് രാത്രിയോടെ തന്നെ വാഹനങ്ങൾ എത്തിച്ചേരുമെന്നാണ് അറിയാൻ കഴിഞ്ഞത്. ആളുകൾ പരിഭ്രാന്തരാകേണ്ട യാതൊരു സാഹചര്യവും നിലവിലില്ല.

error: Content is protected !!