ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് സഹായമായി 10 ലക്ഷം

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ മാതൃകപരമായ ഇടപെടല്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായമായി 10 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് നല്‍കിയത്. അംഗങ്ങള്‍, ജീവനക്കാര്‍ എന്നിവരുടെ സംഭാവനയും ജില്ലാ പഞ്ചായത്തിന്റെ തനത് വരുമാനത്തില്‍ നിന്നുള്ള വിഹിതവും ചേര്‍ത്താണ് ഈ തുക സമാഹരിച്ചത്.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് പ്രസിഡണ്ട് കെ വി സുമേഷ്, വൈസ് പ്രസിഡണ്ട് പി പി ദിവ്യ, സെക്രട്ടറി വി ചന്ദ്രന്‍, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് തുക കൈമാറി.

 

error: Content is protected !!