ട്രോളന്‍മാര്‍ക്ക് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ ഉപദേശം; ഫോണൊക്കെ താഴെ വെച്ച് ആരെയെങ്കിലും സഹായിക്കൂ

ദുരിതാശ്വാസ ക്യാമ്പില്‍ കിടന്നുറങ്ങുന്നു എന്ന കാപ്ഷനോടെ ഫേസ്ബുക്കില്‍ ഫോട്ടോ പങ്കുവെച്ചതിന്റെ പേരില്‍ തന്നെ കളിയാക്കുന്നവര്‍ക്കെതിരെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. തന്നെ ട്രോളുന്ന സമയം കൊണ്ട് ഒരു ചൂലുമെടുത്ത് ഏതെങ്കിലും വീട്ടില്‍ ചെന്ന് ആരെയെങ്കിലുമൊന്ന് സഹായിച്ചുകൂടേയെന്നാണ് കണ്ണന്താനം ചോദിക്കുന്നത്.

‘ട്രോള്‍ ചെയ്യുന്ന ആരെങ്കിലും എവിടെയെങ്കിലും പോയി ഉറങ്ങിയിട്ടുണ്ടോ. ആ ഫോണ്‍ ഒക്കെ താഴ്ത്ത് വച്ച് ഒരു വിധവയെങ്കിലും സഹായിച്ചാല്‍, അവരുടെ ആത്മാവിന് നല്ലതായിരിക്കും’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 21ാം തിയതിയാണ് ഒരു രാത്രി ദുരിതാശ്വാസ ക്യാമ്പില്‍ അന്തിയുറങ്ങാന്‍ തീരുമാനിച്ചതായി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ വാര്‍ത്ത പങ്ക് വെച്ചത്. ക്യാമ്പില്‍ കിടക്കുന്ന ചിത്രങ്ങളും പങ്ക് വെച്ചിരുന്നു. ചങ്ങനാശ്ശേരിയിലെ എസ്.ബി ഹൈസ്‌കൂളിലെ ക്യാമ്പില്‍ നിന്നുള്ള ചിത്രങ്ങള്‍ ട്രോളന്‍മാര്‍ ഏറ്റെടുത്തതോടെ നാണക്കേടിലായ കണ്ണന്താനം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. താന്‍ അല്ല സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നതെന്നും തന്റെ പേഴ്‌സണല്‍ സ്റ്റാഫാണ് മണ്ടത്തരം കാണിച്ചതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

error: Content is protected !!