രൂപ; ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യ തകര്‍ച്ചയില്‍

രുപയുടെ മൂല്യം വീണ്ടും റെക്കോര്‍ഡ് ഇടിവിലേക്ക്. ചരിത്രത്തിലെ ഏറ്റവും താഴ്‍ന്ന നിരക്കായ 70.82ലാണ് ഇന്ന് ഒരുഘട്ടത്തില്‍ വ്യാപാരം നടന്നത്. ഡോളര്‍ ശക്തിപ്രാപിച്ചതിനാല്‍ ഏഷ്യന്‍ കറന്‍സികളെല്ലാം കാര്യമായ ഇടിവാണ് നേരിടുന്നത്.

ഇന്നലെ 70.59ലാണ് അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് 70.69ല്‍ ആരംഭിച്ച വ്യാപാരം രാവിലെ തന്നെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരമായ 70.82ല്‍ എത്തി. ഈ വര്‍ഷം ഇതുവരെ 9.76 ശതമാനമാണ് രൂപയുടെ മൂല്യത്തില്‍ കുറവുണ്ടാകുന്നത്.

error: Content is protected !!