രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയില്‍

ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച നേരിട്ട് ഇന്ത്യൻ രൂപ. ഇന്നു രാവിലെ വ്യാപാരത്തിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 71 എന്ന നിലയിലേക്ക് നിലംപതിച്ചു. വിപണി ആരംഭിക്കുമ്പോൾ രൂപയുടെ മൂല്യം 70.95 നിലവാരത്തിലായിരുന്നു. അസംസ്കൃത എണ്ണ വിലയുടെ വർധനയും ഡോളറിന്റെ ആവശ്യകത ഉയർന്നതുമാണു രൂപയ്ക്കു തിരിച്ചടിയായത്.

കഴിഞ്ഞ പാദത്തിലെ ജി.ഡി.പി വിവരങ്ങള്‍ ഇന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടാനിരിക്കുകയാണ്. ഈ വര്‍ഷം ഇതുവരെ 9.96 ശതമാനം ഇടിവാണ് രൂപയുടെ മൂല്യത്തിലുണ്ടായത്.

error: Content is protected !!