തുറമുഖ വകുപ്പ് മന്ത്രി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

ശക്തമായ മഴയില്‍ ഉരുള്‍പ്പൊട്ടലും വെള്ളപ്പൊക്കവുമുണ്ടായ കണ്ണൂരിലെ വിവിധ പ്രദേശങ്ങള്‍ ക്യാംപുകളും തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സന്ദര്‍ശിച്ചു. ഇരിട്ടി താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ ദുരിതാശ്വാസ-രക്ഷാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ക്യാംപുകളില്‍ താമസിക്കുന്നവര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്താന്‍ അദ്ദേഹം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പഞ്ചായത്ത്-വില്ലേജ് ഓവര്‍സീയര്‍മാര്‍, കൃഷി ഓഫീസര്‍മാര്‍ എന്നിവര്‍ ശനി, ഞായര്‍ ദിവസങ്ങളിലെ അവധി മാറ്റിവച്ച് പ്രദേശത്തെ തദ്ദേശ സ്ഥാപന മെംബര്‍മാര്‍ക്കൊപ്പം മഴക്കെടുതി ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ക്കിരയായ വീടുകളുടെയും കെട്ടിടങ്ങളുടെയും കാര്‍ഷിക വിളകളുടെയും മറ്റും കണക്കെടുത്ത് നല്‍കണം.

 

പഞ്ചായത്ത്-വില്ലേജ് ഓവര്‍സീയര്‍മാര്‍, കൃഷി ഓഫീസര്‍മാര്‍ എന്നിവര്‍ ശനി, ഞായര്‍ ദിവസങ്ങളിലെ അവധി മാറ്റിവച്ച് പ്രദേശത്തെ തദ്ദേശ സ്ഥാപന മെംബര്‍മാര്‍ക്കൊപ്പം മഴക്കെടുതി ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ക്കിരയായ വീടുകളുടെയും കെട്ടിടങ്ങളുടെയും കാര്‍ഷിക വിളകളുടെയും മറ്റും കണക്കെടുത്ത് നല്‍കണം.

ധനസഹായ വിതരണം ചെയ്യാന്‍  ഉദ്യോഗസ്ഥര്‍ക്ക് കലക്ടറുടെ നിര്‍ദ്ദേശം 

കര്‍മനിരതരായി സൈന്യം ജില്ലയില്‍ മഴക്കെടുതിയുണ്ടായ പ്രദേശങ്ങളിലെ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കി. ധനസഹായ വിതരണം ഉടന്‍ നിര്‍വഹിക്കാന്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി പുതിയ വസ്ത്രങ്ങള്‍, ബെഡ്ഷീറ്റ് തുടങ്ങിയവ താല്‍പ്പര്യമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സംഭാവന നല്‍കാമെന്നും കലക്ടര്‍ അറിയിച്ചു.

കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായ അയ്യന്‍കുന്ന്, വയത്തൂര്‍ വില്ലേജുകളില്‍ കണ്ണൂര്‍ ഡി.എസ്.സിയുടെ രണ്ട് കമ്പനി സൈന്യവും ടെറിറ്റോറിയല്‍ ആര്‍മിയുടെ 25 സൈനികരും രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളില്‍ നിന്ന് നിരവധി കുടുംബങ്ങളെ സുരക്ഷിതസ്ഥലങ്ങളിലേക്ക് അവര്‍ മാറ്റി. മഴയെത്തുടര്‍ന്ന് റോഡ് ഒഴുകിപ്പോയ പാറക്കമലയിലും പാലം ഒഴുകിപ്പോയ മാഞ്ചോട് പാലത്തിലും താല്‍ക്കാലിക പാലങ്ങള്‍ നിര്‍മിക്കുന്നതിനും സൈന്യം നേതൃത്വം നല്‍കി. പോലിസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ, കമ്മ്യൂണിറ്റി റിസര്‍വ് വളണ്ടിയര്‍മാര്‍, നാട്ടുകാര്‍ എന്നിവരും പുനരധിവാസ-രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. ഡി.എസ്.സിയുടെ മെഡിക്കല്‍ യൂനിറ്റും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.

error: Content is protected !!