കേരളത്തിന് ഇരുട്ടടിയായി ഇന്ധന വില വര്‍ധനവ്

പ്രളയത്തിൽ വലയുന്ന സംസ്ഥാനത്തിന് ഇരട്ടി പ്രഹരമായി ഇന്ധനവിലയില്‍ വര്‍ധനവ്,ഒരു ലിറ്റർ ഡീസലിന് 15 പൈസയും ഒരു ലിറ്റർ പെട്രോളിന് 13 പൈസയും കൂടി. ജൂലൈ , ഓഗസ്റ്റ് എന്നീ രണ്ടു മാസം കൊണ്ട് ഒരു ലിറ്റർ ഡീസലിന് രണ്ടു രൂപ 26പെസയും, പെട്രോളിന് രണ്ടു രൂപ 51 പൈസയും കൂടിയിട്ടുണ്ട്.

തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോൾ വില 81രൂപ 17 പൈസയാണ്. ഡീസൽ വില 74.43 പൈസ. കൊച്ചിയിൽ പെട്രോൾ വില 79 രൂപ 83  പൈസയും  ഡീസൽ വില 73 രൂപ 18  പൈസയുമാണ്. കോഴിക്കോട് പെട്രോൾ വില 80 രൂപ 9 പൈസ ഡീസൽ വില 73 രൂപ 44 പൈസയുമായി വര്‍ധിച്ചു.

error: Content is protected !!