പ്രളയത്തില്‍ വീട് തകര്‍ന്ന ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

പ്രളയത്തില്‍ വീട് തകര്‍ന്ന വേദനയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. എറണാകുളം കോതാട് ദ്വീപില്‍ താമസിക്കുന്ന റോക്കി(68) ആണ് ആത്മഹത്യ ചെയ്തത്. വെള്ളപ്പൊക്കത്തില്‍ റോക്കിയുടെ വീട്ടില്‍ ചെളി നിറയുകയും വീട് ഉപയോഗശൂന്യമാക്കുകയും ചെയ്തിരുന്നു.

ഇന്നലെ ദുരിതാശ്വാസക്യാംപില്‍ നിന്നും വീട് വൃത്തിയാക്കാനായി എത്തിയ റോക്കി പിന്നീട് തിരിച്ചു പോയിരുന്നില്ല. ഇദ്ദേഹത്തെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം എറണാകുളം ജനറൽ ഹോസ്പിറ്റലിൽ പോസ്റ്റ്മോർട്ടതിനായി കൊണ്ടുപോയി.

error: Content is protected !!