ഇരിട്ടി ബസ്‌ സ്റ്റാന്റിന് സമീപം സ്ഫോടനം

കണ്ണൂര്‍ ഇരിട്ടി ബസ്‌ സ്റ്റാന്റിന് സമീപം സ്ഫോടനം. ഇരിട്ടി ബസ്റ്റാന്റിന് സമീപത്തെ കെട്ടിടത്തിലാണ് ഉച്ചകഴിഞ്ഞ് സ്ഫോടനം നടന്നത്. ലീഗ് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിനോട് ചേർന്ന് നിൽക്കുന്ന കെട്ടിടത്തിലാണ് സ്ഫോടനം ഉണ്ടായത്. പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുന്നു. കെട്ടിടത്തിലെ സ്ഥാപനത്തിലെ എ.സിയുടെ കംപ്രസർ പൊട്ടി തെറിച്ചതാണ് എന്നാണു പ്രാഥമിക നിഗമനം. സമീപത്ത് പാര്‍ക്ക്‌ ചെയ്തിരുന്ന നാലു കാറുകൾക്കു കേടുപാടുപറ്റി .

error: Content is protected !!