മന്ത്രി കെ.രാജുവിനെ സിപിഐ പരസ്യമായി ശാസിക്കും

ഇന്ന് ചേര്‍ന്ന സി പി ഐ എക്സിക്യുട്ടീവ് കമ്മിറ്റിയിലാണ് പ്രളയക്കെടുതിക്കിടെ ജര്‍മന്‍ യാത്ര നടത്തിയ മന്ത്രി കെ.രാജുവിനെ പരസ്യമായി ശാസിക്കാന്‍ തീരുമാനിച്ചത്.സംസ്ഥാനത്ത് പ്രളയ ദുരന്തമുണ്ടായപ്പോഴുളള കെ. രാജുവിന്‍റെ വിദേശ യാത്ര തെറ്റെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.വിദേശ യാത്രയില്‍ മന്ത്രി ഔചിത്യം കാണിക്കണമായിരുന്നു. പ്രളയദുരന്തത്തിന് മുമ്പാണ് യാത്രയ്ക്ക് അനുമതി വാങ്ങിയത് എന്നും കാനം പറഞ്ഞു.ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും കാനം പറഞ്ഞു.

അതേസമയം സിപിഐ മന്ത്രിമാരുടെ വിദേശ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇനി വിദേശയാത്ര ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രം.പ്രളയദുരിതാശ്വാസമായി കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. സിപിഐയുടെ എല്ലാ ജനപ്രതിനിധികളും ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കും.മുന്‍ സിപിഐ ജനപ്രതിനിധികള്‍ ഒരു മാസത്തെ പെന്‍ഷന്‍ നല്‍കുമെന്നും കാനം കൂട്ടി ചേര്‍ത്തു.

error: Content is protected !!