നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണിവരെ വിമാന സർവീസ് നിർത്തിവച്ചു

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണിവരെയുള്ള വിമാന സർവീസ് നിർത്തിവച്ചു. നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനങ്ങൾ വഴിതിരിച്ച് വിട്ടു. അൽപസമയത്തിനകം ചേരുന്ന അവലോകന യോഗത്തിന് ശേഷം തുടർ നടപടി തീരുമാനിക്കും.

പുലര്‍ച്ചെ നാല് മുതല്‍ ഏഴുവരെ ആമന സര്‍വീസുകള്‍ നിര്‍ത്തിവയ്‍ക്കാനായിരുന്നു ആദ്യത്തെ തീരുമാനം. എന്നാല്‍ പിന്നീട് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് സര്‍വീസ് രണ്ടു മണി വരെ പൂര്‍ണമായും നിര്‍ത്തിവയ്‍ക്കാൻ തീരുമാനിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്ന സാഹചര്യത്തില്‍ പെരിയാറില്‍ ക്രമാതീതമായി വെള്ളം ഉയരാൻ സാധ്യതയുള്ളതും വിമാനത്താവളത്തിലും പരിസരത്തും വെള്ളം കയറിത്തുടങ്ങിയതും പരിഗണിച്ചാണ് സര്‍വീസ് നിര്‍ത്തിവച്ചത്.

error: Content is protected !!