ദുരിതാശ്വാസ നിധിയിലേക്ക് സഹായ പ്രവാഹം;കണ്ണൂര്‍ കലക്ടറേറ്റില്‍ ആകെ ലഭിച്ചത് 2.3 കോടി

കണ്ണൂര്‍:പ്രളയക്കെടുതിയില്‍ നിന്ന് കേരളത്തെ രക്ഷിക്കാനുള്ള കണ്ണൂരിന്റെ കൂട്ടായ ശ്രമങ്ങള്‍ക്ക് ശക്തിയേറുന്നു. ഇന്ന് (ആഗസ്ത് 20) മാത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയായി കലക്ടറേറ്റില്‍ ലഭിച്ചത് ഒരു കോടിയോളം രൂപ. 84,77,356 രൂപ ചെക്കായും 13,32,090 രൂപ പണമായും ആകെ 98,09,446. ഞായറാഴ്ച വരെ ലഭിച്ച 1,37,42,260 രൂപ ഉള്‍പ്പെടെ 2,35,51,706 രൂപയാണ് ഇതിനകം കലക്ടറേറ്റില്‍ ലഭിച്ചത്.
ഇന്നലെ ഇന്ത്യന്‍ കോഫി ഹൗസ് (20,67,530 രൂപ), മൗവഞ്ചേരി കോ-ഓപറേറ്റീവ് റൂറല്‍ ബാങ്ക് (10 ലക്ഷം), പിണറായി സര്‍വീസ് സഹകരണ ബാങ്ക് (10 ലക്ഷം), ധനലക്ഷ്മി ഹോസ്പിറ്റല്‍ (6,05,450 രൂപ), കോളേജ് ഓഫ് കൊമേഴ്‌സ് ചെയര്‍മാന്‍ (6 ലക്ഷം), കേരള ഗ്രാമീണ്‍ ബാങ്ക് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (5 ലക്ഷം), മറൈന്‍ അപ്പാരല്‍സ് (3,50,000), കാനനൂര്‍ വിദ്യാനികേതന്‍ തളിപ്പറമ്പ്- 1985 ബാച്ച് (3,19,997), സെഞ്ച്വറി ഫാഷന്‍ സിറ്റി ( 3 ലക്ഷം), പറശ്ശിനി മടപ്പുര (2,66,000), എല്‍എസ്ജിഡി, കണ്ണൂര്‍ (2,25,000), ജില്ലാ അഗ്രി-ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റി  (2 ലക്ഷം), സ്റ്റേറ്റ് ജി.എസ്.ടി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസ് സ്റ്റാഫ് (1,41,700), കെ കെ രാഗേഷ് എംപി (ഒരു ലക്ഷം) എന്നിവര്‍ക്കു പുറമെ ചെറുതും വലുതുമായ സംഖ്യകളുമായി നിരവധി പേരാണ് ഇന്നലെ കലക്ടറേറ്റിലെത്തിയത്.
ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി 20,000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിരിച്ചെടുത്ത് നല്‍കിയത്. കൂടാതെ ഇവര്‍ നിര്‍മ്മിച്ച ഉപയോഗപ്രദമായ ഉല്‍പ്പന്നങ്ങളും ദുരിതബാധിതര്‍ക്കായി കൈമാറി. പി കെ ശ്രീമതി ടീച്ചര്‍ എം പിയും കലക്ടര്‍ മീര്‍ മുഹമ്മദ് അലിയും ചേര്‍ന്ന് കലക്ടറേറ്റില്‍ വച്ച് ഇവ ഏറ്റുവാങ്ങി.
ജില്ലയിലെ 25 ലധികം കേന്ദ്രങ്ങളില്‍ നിന്ന് സാക്ഷരതാ മിഷന്‍ പ്രവര്‍ത്തകരും പത്ത്, ഹയര്‍ സെക്കന്ററി തുല്യതാ പഠിതാക്കളും സമാഹരിച്ച സാധനങ്ങള്‍ ജില്ലാ സഹായ സാക്ഷരതാ മിഷന്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഏറ്റുവാങ്ങി. കണ്ണൂര്‍ ഗവ. വനിതാ ടി ടി ഐയിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും പഠനോപകരണങ്ങളാണ് നല്‍കിയത്.  ജില്ലാ വ്യവസായ കേന്ദ്രത്തിലെ ജീവനക്കാരുടെ കൂട്ടായ്മയായ ‘ദിശ’ 50,000 രൂപ സമാഹരിച്ചു നല്‍കി. ഈ തുക ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അബ്ദുല്‍ വഹാബ് ടി ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലിക്ക് നല്‍കി.
error: Content is protected !!