മഴക്കെടുതി; 633 പേര്‍ ദുരിതാശ്വാസ ക്യാമ്പില്‍ 200 ലേറെ വീടുകള്‍ തകര്‍ന്നു

കണ്ണൂര്‍ :ഉരുള്‍പൊ’ലും മലവെള്ളവും ദുരിതം വിതച്ച ജില്ലയിലെ മലയോര മേഖലയില്‍ 198  കുടുംബങ്ങളിലായി 633 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ജില്ലയില്‍ ആകെ 205 വീടുകള്‍ക്ക് നാശം സംഭവിച്ചു. ഇതില്‍ 21 വീടുകള്‍ പൂര്‍ണമായും 184 വീടുകള്‍ ഭാഗികമായും തകര്‍ു. ഇരിട്ടി താലൂക്കിലെ 18 വീടുകള്‍ പൂര്‍ണമായും 64 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

തളിപറമ്പ താലൂക്കില്‍ 3 വീടുകള്‍ പൂര്‍ണമായും 120 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളില്‍ മുന്നൂറോളം വീടുകള്‍ ഇപ്പോഴും വെള്ളം കയറിയ നിലയിലാണ് . അയ്യങ്കുന്ന്, നുച്യാട്, വയത്തൂര്‍, ചാവശ്ശേരി, കോളാരി, വിളമന, കേളകം, ആറളം, ഇരിക്കൂര്‍, കൊട്ടിയൂര്‍, എരിവേശ്ശി, ചെങ്ങളായി, ഉളിക്കല്‍ വില്ലേജുകളിലാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. എരിവേശ്ശി, ഉളിക്കല്‍, കേളകം, അയ്യങ്കു് വില്ലേജുകളിലുണ്ടായ മണ്ണിടിച്ചിലില്‍ 5266840 രൂപയുടെ കൃഷി നശിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ മൂ് ഡോക്ടര്‍മാരും അഞ്ച് നഴ്‌സുമാരും ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘം സന്ദര്‍ശിച്ച് മരുുകള്‍ വിതരണം ചെയ്തു.ജില്ലയിലെ കുടിവെള്ള പദ്ധതികളുടെ പ്രധാന സ്രോതസ്സായ വളപട്ടണം പുഴ മലയോര മേഖലയിലെ ഉരുള്‍പൊട്ടലും മലവെള്ളവും കാരണം കലങ്ങിയതിനാല്‍ പമ്പിങ്ങ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതിനാല്‍ കണ്ണൂര്‍, പെരളശ്ശേരി, കൊളച്ചേരി ശുദ്ധജലവിതരണ പദ്ധതികള്‍ വഴിയുള്ള ജല വിതരണം മുടങ്ങിയിരിക്കുകയാണെ് വാ’ര്‍ അതോറിറ്റി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

error: Content is protected !!