അതിരപ്പള്ളിയില്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണം

അതിരപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും കനത്ത മഴയെ തുടര്‍ന്ന് വെള്ളച്ചാട്ടത്തിൻറെ ശക്തി വര്‍ദ്ധിച്ചു. വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് വിനോദസഞ്ചാരികള്‍ക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തി. ഈ ഭാഗത്തേക്കുളള വാഹന ഗതാഗതത്തിനും നിയന്ത്രണമേര്‍പ്പെടുത്തി. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നത്.

ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍ ഡാമുകള്‍ തുറന്നു. പരിസരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ഡാം സുരക്ഷാ വിഭാഗം അറിയിച്ചു. അതെസമയം പുലര്‍ച്ചെയുണ്ടായ മഴയെ തുടര്‍ന്ന് കുതിരാനില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കത്തിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. തുടര്‍ന്ന് നിര്‍മ്മാണം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ദേശീയപാത അധികൃതരെത്തി സ്ഥലത്ത് പരിശോധന നടത്തി.

error: Content is protected !!